കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. വി.എം. സുധീരനും കെ.സുധാകരനും പങ്കെടുത്തില്ല. ഇരുവരും അസൗകര്യം അറിയിച്ചതായും സുധാകരൻ പറഞ്ഞു. മാറിനിൽക്കുന്നവർ സ്വയം ചിന്തിക്കട്ടെയെന്നും അവർ പങ്കെടുത്തില്ലെങ്കിൽ പാർട്ടി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും അതിനാൽ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.
കെ.പി.സി.സി പുനഃസംഘടന ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ ഡിസിസി പ്രസിഡന്‍റുമാരെ ഉടൻ മാറ്റില്ല. പ്രവർത്തനത്തിലെ പോരായ്മകൾ വിലയിരുത്തിയ ശേഷം ഡി.സി.സി തലത്തിൽ മറ്റ് മാറ്റങ്ങൾ കൊണ്ടുവരും. വി ടി ബൽറാമിന് ചുമതല നൽകി രണ്ടാഴ്ചയ്ക്കുള്ളിൽ കെ.എസ്.യുവിന്‍റെ പുനഃസംഘടന പൂർത്തിയാക്കാനും തീരുമാനമായി. മുന്നണി വിപുലീകരണവും പരിഗണനയിലാണെന്നും കെ സുധാകരൻ പറഞ്ഞു.