എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ട കോൺഗ്രസുകാർ ഇനിയൊരിക്കലും അധികാരം ലഭിക്കില്ലെന്ന ഭീതിയിൽ കേരളത്തിലെ ക്രമസമാധാന നില താറുമാറായെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് കൊല്ലാൻ ശ്രമിച്ചവരെ മാലയിട്ടവരാണ് കോൺഗ്രസ് എന്നും റിയാസ് പറഞ്ഞു. കോൺഗ്രസും ബിജെപിയും കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും റിയാസ് ആരോപിച്ചു.