ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രിയനും മികച്ച അഡ്മിനിസ്ട്രേറ്ററുമാണെന്ന് അഭിപ്രായ സർവേ.
ഇസ്രയേലിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ബൈഡന് ട്രംപിനേക്കാൾ കുറഞ്ഞ പിന്തുണ ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 18 രാജ്യങ്ങളിൽ ട്രംപിനെ പിന്തുണയ്ക്കുന്ന ഏക രാജ്യമാണ് ഇസ്രയേൽ.
പ്യൂ റിസർച്ച് സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്.