മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
“ഇന്നത്തെ (ചൊവ്വാഴ്ച) കണക്ക് പ്രകാരം പുതുതായി രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു,” ഒരു ടെലിവിഷന്‍ മീറ്റിങ്ങിനിടെ ഷോയിഗു പറഞ്ഞു.
സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് 80 പരിശീലന ഗ്രൗണ്ടുകളിലും ആറ് പരിശീലന കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ടെന്ന് ഷോയിഗു കൂട്ടിച്ചേർത്തു.