Spread the love

കോഴിക്കോട്: നിയമങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന ഇൻഡിഗോ വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് വിപുലീകരിക്കും. കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും നികുതി ബാധകമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിഗമനം.

മലപ്പുറം കൊണ്ടോട്ടി ജോ. ആര്‍ടിഒയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നികുതിയടയ്ക്കാത്ത എത്ര വാഹനങ്ങളുണ്ടെന്നുള്ള കണക്കാണ് ആർടിഒ എടുക്കാന്‍ ഉദ്ദേശിക്കുന്നത്. സാധാരണ വിമാനത്താവളത്തിൽ വാഹനമോടിക്കാൻ രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും റോഡിൽ കയറുന്നത് നിയമലംഘനമാണ്. മറ്റ് വിമാനക്കമ്പനികളുടെ വാഹനങ്ങളും ആർടിഒ പരിശോധിക്കും.

വിമാനത്താവളത്തിനുള്ളിൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയാത്തത് മുതലെടുത്താണ് നിയമലംഘനം തുടരുന്നത്. രജിസ്റ്റർ ചെയ്യാത്ത ബസ് പോലും ഉണ്ടാകാൻ സാധ്യതയുണ്ട്. ബസുകൾ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതോടെ കൂടുതൽ പരിശോധനകൾ ഉണ്ടാകും.

By newsten