തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അറബിക്കടലിൽ മൺസൂൺ കാറ്റിന്റെ ശക്തി വർധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷ തീരത്ത് ഒരു ന്യൂനമർദ്ദ പ്രദേശവും പ്രവചിക്കപ്പെട്ടിട്ടുണ്ട്.