കൊച്ചി : പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് മോൺസൺ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന മോൺസൺ മാവുങ്കലിനെ ജയിലിൽ ചോദ്യം ചെയ്തതായാണ് വിവരം.
പുരാവസ്തു കുംഭകോണത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തതായാണ് വിവരം.
എന്നാൽ, അനിതയുടെ ലോക കേരള സഭയിലേക്കുള്ള പ്രവേശനത്തെച്ചൊല്ലി വിവാദം മുറുകുകയാണ്. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിട്ടില്ലെന്ന് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിൽ പാസ് ഉപയോഗിച്ചായിരിക്കാം ഇവർ അകത്തുകടന്നതെന്നും അദ്ദേഹം സംശയിച്ചു.