ആൽഗെ വിഭാഗത്തിൽ പെട്ട ഫൈറ്റോപ്ലാങ്ക്ടണുകൾ പുറപ്പെടുവിക്കുന്ന കാർബൺ ഡൈ ഓക്സൈഡിനെ സമുദ്രത്തിലെ സൂക്ഷ്മജീവികൾ കൂടുതൽ സ്ഥിരതയുള്ള കാർബൺ തൻമാത്രകളായി പരിവർത്തനം ചെയ്യുന്നുവെന്നത് ഗവേഷകർ നേരത്തെ കണ്ടുപിടിച്ചതാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഇക്കാര്യം ഒരു ആയുധമായി ഉപയോഗിക്കാമെന്ന് മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നു.
സൂക്ഷ്മാണുക്കൾ സൃഷ്ടിക്കുന്ന സ്ഥിരതയുള്ള കാർബൺ സംയുക്തങ്ങൾ സമുദ്രത്തിന്‍റെ അടിത്തട്ടിൽ ദീർഘകാലത്തേക്ക് സംഭരിക്കാൻ കഴിയും. അതിനാൽ സ്വാഭാവികമായും, ഭൂമിയുടെ അന്തരീക്ഷത്തിൽ അത്രയും ചെറിയ അളവിൽ മാത്രമേ കാർബൺ വ്യാപനം ഉണ്ടാകൂ.