Spread the love

കോട്ടയം: എംജി സർവകലാശാലയുടെ ബി.എ (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിംഗ്) പ്രോഗ്രാമിൽ ഒന്നും രണ്ടും റാങ്കുകൾ നേടി ഇരട്ട സഹോദരിമാർ. ഗവൺമെന്റ് കോളജിലെ വിദ്യാർഥികളും ഇരട്ട സഹോദരിമാരുമായ ആതിരയും അതുല്യയുമാണ് യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടിയത്. തൃപ്പൂണിത്തുറ താമരംകുളങ്ങര വൈഷ്ണവത്തിൽ അനിൽകുമാറിന്റെയും അമ്പിളിയുടെയും മക്കളാണ് ഇരുവരും. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരേ ക്ലാസിലാണ് പഠിച്ചത്. ഇരുവരും കോളേജ് അധ്യാപകരാകാനാണ് ആഗ്രഹിക്കുന്നത്.

By newsten