കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ എംഎഫ്വി ബ്ലൂഫിന് കോസ്റ്റ് ഗാർഡിന് കീഴിലുള്ള നാഷണൽ മാരിടൈം സേർച് ആൻഡ് റെസ്ക്യു ബോർഡ് ഏർപ്പെടുത്തിയ ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം.
സർക്കാർ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തിൽ നിന്നാണ് ബ്ലൂഫിൻ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട മിസ്ബാഹുലുലം എന്ന മത്സ്യബന്ധന ബോട്ടിനെയും അഞ്ച് ജീവനക്കാരെയും രക്ഷപ്പെടുത്തിയ സംഭവവും മത്സ്യബന്ധന ബോട്ടായ റയിസുൽ മുഹഖീനിൽ കുടുങ്ങിയ 10 പേരുടെ ജീവൻ രക്ഷിച്ച സംഭവവും കണക്കിലെടുത്താണ് അംഗീകാരം നൽകിയത്.
18ന് ഗുജറാത്തിലെ ടെന്റ് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പുരസ്കാരം സമ്മാനിക്കും.