Spread the love

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഞായറാഴ്ച അനുഭവപ്പെട്ട ഭൂകമ്പത്തിൽ തീവണ്ടി ആടിയുലഞ്ഞു. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ എന്‍.ഡി.ടി.വി റിപ്പോർട്ടർ ഉമാശങ്കർ സിംഗ് ട്വിറ്ററിൽ പങ്കുവെച്ചു.

തായ്‌വാന്റെ തെക്കുകിഴക്കൻ തീരത്തുള്ള തായ്‌തുങ്ങിന് വടക്ക് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതേതുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം ഭൂകമ്പത്തിന്‍റെ തീവ്രത, യു.എസ്. ജിയോളജിക്കൽ സർവേ 7.2 ആയാണ് കണക്കാക്കിയിരുന്നെങ്കിലും പിന്നീട് ഇത് 6.9 ആയി കുറച്ചു.

യൂലി ഗ്രാമത്തിൽ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകർന്നുവീണതായി സെൻട്രൽ ന്യൂസ് ഏജൻസി (സിഎൻസി) റിപ്പോർട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ തീവ്രത 6.6 ആയിരുന്നു. എന്നാൽ ഞായറാഴ്ചത്തെ ഭൂചലനം ശക്തമായിരുന്നു.

By newsten