Spread the love

ന്യൂഡല്‍ഹി: മാസ്കും ഹെൽമെറ്റും ധരിക്കാത്തതിന് ഡൽഹി പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സാങ്‌വിയാണ് പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. സമൂഹത്തിനും ജനങ്ങൾക്കും പോലീസ് മാതൃകയാകണമെന്നും ഹൈക്കോടതി പറഞ്ഞു.

ഡ്യൂട്ടിക്കിടെ മാസ്ക് ധരിക്കാത്തത് ഉൾപ്പെടെ പോലീസ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഡൽഹി പോലീസിലെ ആരെങ്കിലും ഡ്യൂട്ടിക്കിടെ മാസ്ക് ധരിക്കാതിരിക്കുകയോ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

രാജ്യത്തെ പൗരൻമാർക്കും സമൂഹത്തിനും പോലീസ് മാതൃകയാണെന്നും അതിനാൽ അവരുടെ ഭാഗത്ത് നിന്ന് നിയമപരമായ വീഴ്ചകൾ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

By newsten