പ്രതിപക്ഷത്തിന്റെ സംയുക്ത വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജ്യസഭയുടെ സെക്രട്ടറി ജനറലിനാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. മാർഗരറ്റ് ആൽവ എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കൊപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.
ഇന്നലെ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ മാര്‍ഗരറ്റ് ആല്‍വയ്ക്കുവേണ്ടി തേടാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. വിവിധ പാർട്ടികളിൽ നിന്നുള്ള ആറ് എംപിമാർ വോട്ട് ചെയ്തില്ല. ബി.ജെ.പി എം.പി സണ്ണി ഡിയോൾ ഉൾപ്പെടെ ആറ് പേർ വോട്ട് ചെയ്യാൻ എത്തിയില്ല. തിരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജിലെ 99.18 ശതമാനം അംഗങ്ങളും വോട്ട് രേഖപ്പെടുത്തി.