കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ സുരേന്ദ്രനെതിരെ ചുമത്തിയത്. കൈക്കൂലി കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ജാമ്യമില്ലാ വകുപ്പും ചേർത്തിട്ടുണ്ടെന്ന് വ്യക്തമാണ്.
മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപയും സ്മാർട്ട്ഫോണും നൽകി സ്ഥാനാർത്ഥിത്വം പിന്വലിക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർ ഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൻറെ ഇടക്കാല റിപ്പോർട്ട് ഇന്നലെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. സുരേന്ദ്രനും ബിജെപി നേതാക്കളുമടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ അഞ്ചുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. കെ സുരേന്ദ്രനാണ് കേസിലെ മുഖ്യപ്രതി.