Spread the love

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്‍റെ മോചനത്തിനായി 30 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മണിച്ചൻ ഉൾപ്പെടെ കേസിലെ 33 തടവുകാരെ വിട്ടയച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല. ഹൈക്കോടതി പിഴയായി വിധിച്ച 30 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണെന്ന് കാണിച്ച് മണിച്ചന്‍റെ ഭാര്യ ഉഷ ചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു.

മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മണിച്ചന്‍റെ മോചനത്തിനുള്ള സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു.

By newsten