Spread the love

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകി പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ പദവിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി. കലയെയും സാഹിത്യത്തെയും സാമൂഹിക പരിവർത്തനത്തിനായി ഉപയോഗിച്ച പ്രതിഭയാണ് മല്ലിക സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു.

നേരത്തെ കേരള കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ നീക്കിയിരുന്നു. കലാമണ്ഡലം സംസ്ഥാനത്തെ കൽപ്പിത സർവ്വകലാശാലയാണ്. സാംസ്കാരിക വകുപ്പിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

പുതിയ ചാൻസലർ ചുമതലയേൽക്കുന്നതുവരെ പ്രോ ചാൻസലറായിരുന്ന സാംസ്കാരിക മന്ത്രി വി.എൻ.വാസവനായിരുന്നു ചാൻസലറുടെ ചുമതല. ചാൻസലറാകാനുള്ള പരമാവധി പ്രായപരിധി 75 വയസ്സാണ്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ. 

By newsten