തിരുവനന്തപുരം: എം എം മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം മണിയുടെ മുഖചിത്രം ചേർത്തുവച്ചായിരുന്നു ജാഥ നടത്തിയത്. കെ കെ രമയെ അപമാനിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോൺഗ്രസ് പ്രവർത്തകർ ചിത്രം ഒളിപ്പിച്ചു.
അതേസമയം, എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്ലക്കാർഡുകൾ ഉയർത്തി. മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ആവശ്യപ്പെട്ടു. ആവശ്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ മറുപടി നൽകി. ഇത് ദുര്യോധന്മാരും ദുശ്ശാസനന്മാരുമുള്ള കൗരവസഭയോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ല ഇതെന്നും പറഞ്ഞു.