അട്ടപ്പാടി: അട്ടപ്പാടി സ്വദേശി മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. കേസ് ഫലപ്രദമായി വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാണിച്ച് മധുവിന്റെ അമ്മയും സഹോദരിയും മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകി. എന്നാൽ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.
മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള ഹർജിയിൽ പുതിയ പ്രോസിക്യൂട്ടർ വരുന്നതുവരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നും നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ ആർ രാജേന്ദ്രനെ മാറ്റി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റത്തിനൊപ്പം, കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നാണ് പ്രധാന വിമർശനം.
2018 ഫെബ്രുവരി 22നാണ് മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർ ദ്ദിച്ച് കൊലപ്പെടുത്തിയത്.