ഭാഗ്യക്കുറി വകുപ്പിന്‍റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽ നിന്നുള്ള വരുമാന വിഹിതമായ 20 കോടി രൂപ ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യമന്ത്രി വീണ ജോർജിനാണ് പണം കൈമാറിയത്. ഈ പണം കാരുണ്യ പദ്ധതിക്കായി വിനിയോഗിക്കും. 2019-20ൽ ഭാഗ്യക്കുറി വകുപ്പ് 229 കോടി രൂപയും കാരുണ്യ പദ്ധതിക്കായി 20-21ൽ 158 കോടി രൂപയും നൽകിയിരുന്നു.
21-22 കാലയളവിൽ ഇതുവരെ 44 കോടി രൂപയാണ് പദ്ധതിക്കായി കൈമാറിയത്. ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്‍റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ, സംസ്ഥാന ആരോഗ്യ ഏജൻസി ജോയിന്‍റ് ഡയറക്ടർ ഡോ ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.