Spread the love

ന്യൂഡൽഹി: ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാണ് യഥാക്രമം സ്ഥാനാർത്ഥികൾ.

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇത്തവണയും നഖ്‌വിക്ക് രാജ്യസഭാ സീറ്റ് നൽകിയിരുന്നില്ല. ഇതോടെ അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാൻ ബിജെപി ആലോചിക്കുന്നതായി സൂചനകൾ ശക്തമാണ്.

സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസം ഖാനും യഥാക്രമം അസംഗഢിൽ നിന്നും രാംപൂരിൽ നിന്നും എം.പിമാരായിരുന്നു. യു.പി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇരുവരും രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

By newsten