Spread the love

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ തത്സമയ സംപ്രേഷണം ഇന്ന് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ഭരണഘടനാ ബെഞ്ചുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യും.

പൊതുപ്രാധാന്യമുള്ള കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് നാല് വർഷം മുമ്പ് സുപ്രീം കോടതി തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ വിരമിച്ച ദിവസം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. സാമ്പത്തിക സംവരണ കേസ്, ശിവസേന തർക്കം, അഖിലേന്ത്യാ ബാർ എക്സാമിനേഷൻ കേസുകൾ എന്നിവ ഇന്ന് ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവരടങ്ങുന്നതാണ് ഭരണഘടനാ ബെഞ്ച്.

By newsten