കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ മിന്നൽ പരിശോധന. മത്സ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിൻറെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ ഓപ്പറേഷൻ ഫിഷിൻറെ ഭാഗ്യമെന്ന നിലയിലാണ് മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ 3.30ന് ബോട്ടുകൾ നങ്കൂരമിടുന്നതിന് മുമ്പാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കെത്തിയത്. ഈ പരിശോധനയിൽ 500 കിലോയോളം പഴകിയ മത്സ്യം മത്സ്യബന്ധന ബോട്ടുകളുടെ അകത്തെ അറയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. അയല ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പിടികൂടിയത്.
ലേലത്തിനായി ബോട്ടിൽ നിന്ന് ഇറക്കിയപ്പോഴാണ് മത്സ്യം പരിശോധിച്ചത്. പഴകിയതാണെന്ന് കണ്ടെത്തിയപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റൻറ്. കമ്മിഷണർ എ. സജിയുടെ നേതൃത്വത്തിലാണ് മത്സ്യം നശിപ്പിച്ചത്. രണ്ട് സ്ക്വാഡുകളായി തിരിച്ചായിരുന്നു പരിശോധന.