നടിയെ ആക്രമിക്കപ്പെട്ട കേസിൽ എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ നീതി ഉറപ്പാക്കും. കേസ് ശരിയായി മുന്നോട്ട് പോകണമെന്നാണ് സർക്കാരിൻറെ നിലപാട്. എത്ര ഉന്നതനായിരുന്നാലും കേസിൽ ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് അറസ്റ്റോടെ വ്യക്തമായി. യു.ഡി.എഫായിരുന്നെങ്കിൽ ഇങ്ങനെയൊരു അറസ്റ്റ് ഉണ്ടാകുമായിരുന്നോ? വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാൻ സർക്കാരിൻ കഴിഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ഉൾപ്പെടെ എല്ലാം സുഗമമായി നടന്നു. എൽ.ഡി.എഫ് സർക്കാരാണ് പ്രതികളെ വിലങ്ങണിയിച്ചത്. യു.ഡി.എഫ് ആയിരുന്നെങ്കിൽ അറസ്റ്റ് നടക്കുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.