കെ.പി.സി.സി പ്രസിഡന്റിന് മറുപടിയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടേതായ നിലവാരത്തിനനുസരിച്ചാണ്. കൊടി സുനിയുടെ നിലവാരത്തിലുള്ളവർ ആ തരത്തിൽ സംസാരിക്കും. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ഇ.പി ജയരാജൻ പറഞ്ഞു.
നിയമസഭയിൽ നിലവാരം കുറഞ്ഞ പ്രസംഗങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. പലരും നിയമസഭയുടെ അന്തസ്സിനെ കളങ്കപ്പെടുത്താനാണ് ശ്രമിക്കുന്നത്. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അതീവ ശ്രദ്ധയോടെ നടക്കുന്നുണ്ടെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. വിശദമായി പരിശോധിച്ച ശേഷം അഭിപ്രായം പറയാമെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു.