മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറും അറസ്റ്റിൽ. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും സമാനമായ കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്നാണ് റിപ്പോർട്ട്.