കോട്ടയം: കോട്ടയത്ത് പെയ്ത കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയിലെത്തി. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. പാലാ പട്ടണത്തിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.
ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നിലവ് പഞ്ചായത്തിലെ കടപുഴ, ഇരുമപ്ര, കാവനാശ്ശേരി, വെള്ളറ, മങ്കൊമ്പ് എന്നിവിടങ്ങളിലും കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ബിഷപ്പ് ഹൗസിന്‍റെ മുൻവശത്താണ് വെള്ളം കയറിയത്.
വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികൾ ഇന്നലെ സാധനങ്ങൾ മാറ്റിയിരുന്നു. പാലായുടെ പ്രധാന പട്ടണഭാഗം ഇനിയും വെള്ളത്തിനടിയിലായിട്ടില്ലെന്നത് ആശ്വാസകരമാണ്.