Spread the love

മുംബൈ: പലരുടെയും അക്കൗണ്ടിലേക്ക് അബദ്ധത്തിൽ മാറ്റിയ ലക്ഷക്കണക്കിന് രൂപ വീണ്ടെടുക്കാൻ ആകാതെ എച്ച്ഡിഎഫ്സി ബാങ്ക്. 4,468 പേരിൽ നിന്ന് ഏകദേശം 100 കോടി രൂപയാണ് ബാങ്കിന് കിട്ടാനുള്ളത് എന്നാണ് മിന്റ് റിപ്പോർട്ട് ചെയ്തത്. ബി ക്യു പ്രൈം റിപ്പോർട്ട് പ്രകാരം 35 കോടി മുതൽ 40 കോടി രൂപ വരെയാണ് ബാങ്കിന് കിട്ടാനുള്ളത്.

 അപ്രതീക്ഷിതമായി, ലക്ഷപ്രഭുക്കളായവർ ബാങ്ക് പണം തിരികെ ചോദിക്കുമ്പോൾ ഏത് പണം എന്നാണ് ചോദിക്കുന്നത്. ഇതോടെയാണ് ബാങ്ക് നിയമനടപടികളിലേക്ക് കടക്കുന്നത്.

 മെയ് മാസത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് നൂറോളം ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഓരോന്നിലും അബദ്ധവശാൽ 13 കോടി രൂപ വീതം നിക്ഷേപിച്ചിരുന്നു. ചെന്നൈയിലെ ത്യാഗരാജ നഗറിലെ ഉസ്മാൻ റോഡ് ശാഖയിൽ നിന്നാണ് പലർക്കും 13 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തത്.

By newsten