തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഡാലോചനയിൽ കേസെടുക്കാൻ സർക്കാർ . മുൻ മന്ത്രി കെ ടി ജലീൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. 153, 120 (ബി) വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം.
പി സി ജോർജും കേസിൽ പ്രതിയാകും. തന്നെ അപകീർത്തിപ്പെടുത്തിയെന്നും ഇതിന് പിന്നിൽ പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണെന്നാണ് ജലീല്‍ പരാതിയില്‍ പറയുന്നത്. വ്യാജ ആരോപണങ്ങൾക്കെതിരെയാണ് പരാതി നൽകിയതെന്ന് കെ.ടി ജലീൽ പറഞ്ഞു.
ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും മുഖ്യമന്ത്രി രാവിലെ ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ.ടി. ജലീൽ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.