Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ ഗ്രാമപഞ്ചായത്തിലാണ് ആദ്യ സർവീസ് തുടങ്ങുന്നത്. ഗ്രാമവണ്ടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജു ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

കേരള ചരിത്രത്തിൽ പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഗോവിന്ദൻ പറഞ്ഞു. പഞ്ചായത്തിൽ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന തരത്തിലായിരിക്കും ഗ്രാമവണ്ടി സർവീസ് നടത്തുക. യാത്ര വളരെ അത്യാവശ്യമാണ്. യാത്രയാണ് ലോകത്തെ കൂടുതൽ അടുപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഗ്രാമ വണ്ടി സർവീസ് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാട്ടിൻപുറങ്ങളിലുടനീളം കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാണ്. ബസുകൾ അവരുടേതായ രീതിയിൽ വിജയകരമാണ്. ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇത് സ്പോൺസർ ചെയ്യാം. ഉത്സവങ്ങൾ, മറ്റ് വാർഷിക ആഘോഷങ്ങൾ, കമ്പനികൾ നടത്തുന്നവർ തുടങ്ങിയ സ്വകാര്യ സംരംഭകർക്കും ഇത് സ്പോൺസർ ചെയ്യാം. സ്പോൺസർമാരിൽ നിന്ന് പരസ്യങ്ങൾ നൽകാനുള്ള സൗകര്യവും ഉണ്ടാകും. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

By newsten