Spread the love

ഇന്ധനച്ചെലവ് കുറയ്ക്കാൻ ഡീസലിന് പകരം ഹൈഡ്രജനിലേക്ക് മാറാൻ കെ.എസ്.ആർ.ടി.സി. ഹൈഡ്രജനിൽ ഓടുന്ന പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ളവ ഹൈഡ്രജനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 10 ലക്ഷം രൂപ ചെലവിൽ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ. ഡീസലിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തദ്ദേശീയമായി ഹൈഡ്രജൻ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

അടുത്തിടെ ഹൈഡ്രജൻ എഞ്ചിൻ വികസിപ്പിച്ചെടുത്ത അശോക് ലെയ്ലാൻഡ് കമ്പനിയുടെ സഹായം ഇതിനായി തേടിയിരുന്നു. നിലവിലുള്ള ഫ്യുവൽ സെൽ സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ആന്തരിക ജ്വലന എഞ്ചിൻ കമ്പനി നിർമ്മിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ശനിയാഴ്ച തമിഴ്നാട്ടിലെ ഹൊസൂർ പ്ലാന്‍റ് സന്ദർശിച്ചിരുന്നു.

ഹൈഡ്രജൻ ഉൽപാദനത്തിന് വിപുലമായ സാധ്യതയുള്ളതിനാൽ ഇത്തരം വാഹനങ്ങൾ സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് ഗതാഗത വകുപ്പ് എത്തിയിരിക്കുന്നത്. ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീചിത്ര തിരുനാൾ കോളേജിൽ ഹൈഡ്രജൻ വാഹനങ്ങളുടെ രൂപകൽപ്പനയെക്കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുകയാണ്. ടൊയോട്ടയുടെ ഹൈഡ്രജൻ കാറായ മിറായ് പഠനത്തിനായി കൊണ്ടുവന്നു.

By newsten