തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സർവീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത് എത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. സിറ്റി സർക്കുലർ സർവീസിനായി നിലവിൽ അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
25 ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു. മെച്ചപ്പെട്ട സർവീസുകളും വരുമാന വളർച്ചയും കണക്കിലെടുത്താണ് പുതിയ ബസുകൾ ഉടൻ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സിറ്റി സർക്കുലർ സർവീസുകൾ നടത്താൻ വാങ്ങുന്ന ഓർഡിനറി ബസുകൾ സ്വിഫ്റ്റിന് കീഴിൽ സർവീസ് നടത്തും.
നിലവിൽ കെഎസ്ആർടിസിക്ക് കീഴിൽ ഓർഡിനറി സിറ്റി സർവീസുകളാണ് നടത്തുന്നത്. പകരം സ്വിഫ്റ്റിന് കീഴിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. എന്നാൽ കെഎസ്ആർടിസിയെ അപ്രസക്തമാക്കാനും സ്വിഫ്റ്റിനെ മുൻ നിരയിലേക്ക് കൊണ്ടുവരാനുമാണ് നീക്കമെന്നാണ് ജീവനക്കാരുടെ വിമർശനം.