Spread the love

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാലാവധി അവസാനിക്കാറായ ഡീസൽ എഞ്ചിൻ ബസുകളിൽ പകരം സിഎൻജി എഞ്ചിൻ ഉപയോഗിക്കും. പുതിയ സിഎൻജി ബസ് വാങ്ങാൻ 65 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നതിനാലാണ് ഡീസൽ ബസ് സിഎൻജിയിലേക്ക് മാറ്റുന്നത്.

ഡീസൽ ബസ് സിഎൻജിയിലേക്ക് മാറ്റുന്ന ജോലികൾ പൂർത്തിയായി വരികയാണ്. നിലവിൽ, ഒരു ബസിൽ സിഎൻജി എഞ്ചിൻ പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. നാലെണ്ണത്തിന്‍റെ പണികൾ പുരോഗമിക്കുകയാണ്. ആകെ 10 ബസുകൾ സിഎൻജിയിലേക്ക് മാറ്റും.

ഡീസൽ ബസിൽ സിഎൻജി എഞ്ചിൻ സ്ഥാപിക്കാൻ ഒരു ബസിന് 6.5 ലക്ഷം രൂപ ചെലവ് വരും. സിഎൻജിയിലേക്ക് മാറ്റിയ ബസിന്‍റെ ആദ്യ ട്രയൽ റൺ തിരുവനന്തപുരത്ത് നടക്കും. പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ സർവീസിനുള്ള റൂട്ടുകൾ തീരുമാനിക്കും.

By newsten