തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുമെന്ന് കെഎസ്ആര്‍ടിസി .എം.ഡി ബിജു പ്രഭാകർ പറഞ്ഞു. യൂണിയനുകളുമായി ചർച്ച നടത്തി വരികയാണ്. കെഎസ്ആര്‍ടിസിയിലെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് നിർത്തലാക്കുമെന്നും ജൂണിലെ കുടിശ്ശികയുള്ള ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുമ്പ് പൂർത്തിയാക്കുമെന്നും ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് 10 ന് മുമ്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ 9,000 ത്തോളം ജീവനക്കാർ ഇപ്പോഴും ജൂണിലെ ശമ്പളത്തിനായി കാത്തിരിക്കുകയാണ്. മെക്കാനിക്ക്, മിനിസ്റ്റീരിയൽ സ്റ്റാഫ്, സ്റ്റേഷൻ മാസ്റ്റർ, സെക്യൂരിറ്റി, ഇൻസ്പെക്ടർ, വെഹിക്കിൾ സൂപ്പർവൈസർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നതാണ് ഈ 9,000 ജീവനക്കാർ.