തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി നിരക്ക് വർധിപ്പിക്കും. അന്തർസംസ്ഥാന യാത്രകൾക്ക് ഫ്ലെക്സി നിരക്ക് കൊണ്ടുവരാൻ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നിരക്ക് വർദ്ധനവ്. എസി സർവീസുകളിൽ 20 ശതമാനം വർദ്ധനവുണ്ടാകും. എക്സ്പ്രസ്, ഡീലക്സ് സർവീസുകളിൽ 15 ശതമാനമാണ് നിരക്ക് വർധിപ്പിച്ചത്.
ജൂലൈ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓണക്കാലത്ത് ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫ്ലെക്സി ചാർജായി കൊണ്ടുവരുന്നുണ്ടെങ്കിലും തിരക്കേറിയ ദിവസങ്ങളിൽ കൂടുതൽ നിരക്കുകൾ ഏർപ്പെടുത്തി ലാഭമുണ്ടാക്കാനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.