Spread the love

പയ്യന്നൂര്‍: കൊച്ചി ഇതുവരെ കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചി പോലീസ് ഗതാഗതലംഘനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെഎൽ 59 ഡി 7941 എന്ന ഓട്ടോറിക്ഷയ്ക്ക് ഇടപ്പള്ളി പൊലീസാണ് സമൻസ് അയച്ചത്. പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോറിക്ഷ. സഹോദരൻ പി ശ്രീജേഷാണ് ഓട്ടോ ഓടിക്കുന്നത്. മധുസൂദനന്റെ പേരിലാണ് സമൻസ് അയച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 29നാണ് വാഹനം വാഴക്കാലയിൽ പാർക്ക് ചെയ്തതെന്ന് ഇടപ്പള്ളി പോലീസ് അയച്ച കത്തിൽ പറയുന്നു. എന്നാൽ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കത്ത് ലഭിച്ചത്.

By newsten