Spread the love

കൊച്ചി: കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെറും 5 രൂപയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാം. മെട്രോയുടെ ജന്മദിനമായ ജൂൺ 17നാണ് ഈ ഓഫർ ലഭ്യമാകുക.

യാത്രക്കാരെ ആകർഷിക്കുക, കൂടുതൽ യാത്രക്കാർക്ക് മെട്രോ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ ഇത്തരമൊരു ഓഫറുമായി എത്തിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ “യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി” എന്ന ടാഗ് ലൈനോടെയാണ് കെഎംആർഎൽ ഈ വിവരങ്ങൾ പങ്കുവച്ചത്.

By newsten