Spread the love

കൊച്ചി : വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കൊച്ചി മെട്രോ രണ്ട് പുതിയ പാസുകൾ പുറത്തിറക്കി. 50 രൂപയുടെ ഡേ പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുതുതായി നൽകുന്നത്. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം. ഡേ പാസ് ഉപയോഗിച്ച് വെറും 50 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് ഒരു ദിവസം എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാൽ കാർഡുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കാം. സ്കൂൾ/കോളേജ് നൽകുന്ന ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ കാണിച്ച് ഈ മാസം 25 മുതൽ വിദ്യാർത്ഥികൾക്ക് പാസ് വാങ്ങാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.

By newsten