Spread the love

ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന പോലീസിന്റെ വാദം തള്ളി കാർഡിയോളജിസ്റ്റ് ഡോ.കുനാല്‍ സര്‍ക്കാര്‍. ഒരു സാധാരണ മനുഷ്യന് പോലും അസുഖം പിടിപെടുന്ന തരത്തിലായിരുന്നു നസ്റുൽ മാഞ്ചിലെ അവസ്ഥ. സംഗീത പരിപാടി പാതിവഴിയിലായപ്പോൾ കെ.കെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് കുനാൽ സർക്കാർ പറഞ്ഞു.

അവശനായി തുടങ്ങിയപ്പോള്‍ ഈ അവസ്ഥ തിരിച്ചറിഞ്ഞ് സംയോജിത ചികിത്സ നൽകുന്നതിൽ കെ.കെ.യുടെ സെക്രട്ടറി പരാജയപ്പെട്ടതായി കാർഡിയോളജിസ്റ്റ് പറഞ്ഞു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിനുശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം.

കൊൽക്കത്തയിലെ ഗ്രാൻഡ് ഹോട്ടലിൽ വച്ചായിരുന്നു അന്ത്യം. ഷോയിൽ ആവശ്യത്തിലധികം കാണികൾ ഉണ്ടായിരുന്നു. സ്റ്റേജിലെ കടുത്ത ചൂടിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടിരുന്നു. പരിപാടിക്കിടെ കെകെയെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.

By newsten