തിരുവനന്തപുരം: കിഫ്ബി കൺസൾട്ടൻസി സേവനങ്ങളിലേക്കും കടക്കുന്നു. ‘കിഫ്കോൺ’ എന്ന പേരിലാണ് കൺസൾട്ടൻസി ആരംഭിക്കുക. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കിഫ്ബി കൺസൾട്ടൻസിക്ക് അംഗീകാരം നൽകിയത്.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നതും,അല്ലാത്തതുമായ പദ്ധതികളുടെ കൺസൾട്ടൻസി ഏറ്റെടുക്കുന്നതിലേയ്ക്കും കിഫ്ബി കടക്കുകയാണ്.