Spread the love

കേരളം: കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടൻ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും.

‘സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര’ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സർക്കാർ തുക നിശ്ചയിക്കുന്നത്. 8 ശതമാനം സർവീസ് ചാർജ് ഉൾപ്പെടെയായിരിക്കും നിരക്ക്. പോലീസിന്‍റെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവർമാർ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമായിട്ടുള്ളത്.

സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങളിലെ പോലെ തിരക്കിനെ ആശ്രയിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആസൂത്രണ ബോർഡ്, ലീഗൽ മെട്രോളജി, ട്രാൻസ്പോർട്ട്, ഐടി, പൊലീസ് വകുപ്പുകളുമായി സഹകരിച്ചാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കുന്നത്.

By newsten