തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്.
2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്വ്യവസ്ഥ 8.43 ശതമാനമായി ചുരുങ്ങിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച വർധനയാണുള്ളത്. ഇത് അന്നത്തെ ദേശീയ ശരാശരിയായ 8.7 ശതമാനത്തേക്കാൾ കൂടുതലാണ്.