തൃശൂര്‍: കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ ആഞ്ഞടിച്ച് യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസ്.
കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ പരാജയത്തിന് ഉത്തരവാദി മുരളീധരൻ ആണെന്നും കേരള ബി.ജെ.പിയുടെ ശാപമാണ് അദ്ദേഹമെന്നും പ്രസീദ് ദാസ് പറഞ്ഞു.
മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും യുവമോർച്ച നേതാവ് ആവശ്യപ്പെട്ടു.
ട്വീറ്റ് വിവാദമായതോടെ യുവമോർച്ച നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഇതോടെ പ്രസീദ് ദാസ് ട്വീറ്റ് നീക്കം ചെയ്തു.