Spread the love

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മാനേജർ ബിജു കരീം, അക്കൗണ്ടന്‍റ് ജിൽസ്, കമ്മിഷൻ ഏജന്‍റ് ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റെജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.

2011 നും 2021 നും ഇടയിൽ അഞ്ച് പേർ സ്വന്തമാക്കിയ 58 സ്വത്തുക്കൾ കണ്ടുകെട്ടും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് നടപടി. ഒന്നാം പ്രതി സുനിൽ കുമാറിന്‍റെ പേരിൽ സ്വത്തില്ലാത്തതിനാൽ കണ്ടുകെട്ടാനാവില്ല. ബിജോയിയുടെ പീരുമേട്ടിലെ ഒമ്പത് ഏക്കർ സ്ഥലമുൾപ്പടെയാണ് കണ്ടുകെട്ടുക.

തൃശ്ശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൽക്കര എന്നിവിടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. പരാതി കാലയളവിൽ പ്രതികൾ 117 കോടി രൂപയുടെ വ്യാജ വായ്പയെടുത്തതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

By newsten