Spread the love

തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ പറയുന്നത്.

പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇന്നലെ ഗവർണറുടെ നോട്ടീസിന് ഒമ്പത് വി.സിമാരിൽ 6 പേരിൽ നിന്ന് രാജ്ഭവന് വിശദീകരണം ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ഗവർണർ നേരത്തെ നിർദേശം നൽകിയിരുന്നു. ചാൻസലർ കൂടിയായ ഗവർണർ അന്തിമ തീരുമാനം എടുക്കുന്നതുവരെ വിസിമാർക്ക് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതേതുടർന്നാണ് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഗവർണർ നോട്ടീസ് നൽകിയത്.

By newsten