Spread the love

ജയ്പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 30ന് ജയ്പൂരിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.

കേസിൽ ഗൗസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ഒരാൾക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ദാവത് ഇ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ദാവത് ഇ ഇസ്‌ലാമിയിലൂടെ ഐഎസുമായി ബന്ധമുള്ള അൽ-സുഫ എന്ന സംഘടനയുടെ തലവനായിരുന്നു റിയാസ് അക്താരി. നേരത്തെ രാജസ്ഥാനിലെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരനായ മുജീബുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഉദയ്പൂരിൽ മറ്റൊരു ബിസിനസുകാരനെ കൊല്ലാൻ പോവുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പോലീസ് പറഞ്ഞു.

By newsten