തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിന്‍റെ അഭിലാഷങ്ങൾക്ക് ലൈസൻസ് ഇല്ല. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫില്‍ ഇല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിനെപ്പറ്റിയുള്ള ചോദ്യത്തോട് കാനത്തിന്‍റെ മറുപടി.
എൽഡിഎഫിൽ എല്ലാ പാർട്ടികൾക്കും തുല്യ പ്രാധാന്യമുണ്ട്. ജില്ലാ സമ്മേളനത്തിൽ, വിമര്‍ശനം ഉയരുന്നത് തങ്ങള്‍ക്കെതിരെ അല്ലാതെ അയൽപക്കക്കാരെ വിമർശിക്കാൻ പറ്റുമോ? തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പറ്റുമോ? കേരളത്തിലെ സർക്കാരിനെ വിമർശിക്കും. അത് സാധാരണയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എന്തിന് എതിർക്കണമെന്നും അദ്ദേഹം ചോദിച്ചു.