Spread the love

തൃക്കാക്കരയിൽ യുഡിഎഫ് പ്രവർത്തകർ കെ.വി തോമസിന്റെ പോസ്റ്ററുകൾ കത്തിച്ചു. ഉമാ തോമസ് വിജയിച്ച സമയത്ത് കെ.വി തോമസിന്റെ വീടിനു മുന്നിലും യുഡിഎഫ് പ്രതിഷേധം നടത്തി. യുഡിഎഫ് പ്രവർത്തകർ യുഡിഎഫിനു ജയ് വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും സെമിനാറില്‍ പങ്കെടുത്തത് മുതല്‍ കെ.വി. തോമസ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.

തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ രംഗത്തെത്തുകയും ഇടതുപക്ഷത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തപ്പോൾ കെ.വി. തോമസ് വഞ്ചിച്ചുവെന്ന് പ്രവർത്തകർക്ക് തോന്നി.

By newsten