Spread the love

ബംഗളുരു : മൈസൂരിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപം പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കം 37 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

By newsten