കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി. സുധാകരനെതിരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കണ്ണൂർ നടാലിലെ സുധാകരന്റെ വീടിന് സായുധ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സുധാകരന്റെ യാത്രയ്ക്കൊപ്പം സായുധ പൊലീസും ഉണ്ടാകും.
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സുധാകരന് പോലീസ് സുരക്ഷ ശക്തമാക്കിയത്.