കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റെയിൽ ആവശ്യമില്ലെന്ന് ശക്തമായ വിധി നൽകിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തൃക്കാക്കരയിൽ ഉജ്ജ്വല വിജയത്തിന് ഉമാ തോമസിന് അഭിനന്ദനങ്ങൾ!
കെ-റെയിൽ വേണ്ടെന്ന് ശക്തമായ വിധി പ്രസ്താവിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച
യു.ഡി.എഫിലെ എല്ലാ പ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
പിണറായി വിജയന്റെ ധാർഷ്ട്യത്തിന് കനത്ത പ്രഹരമേൽപ്പിച്ച ഈ ജനവിധി കണക്കിലെടുത്ത് സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.